വൈകുന്നേരം ലേയിലെ പ്രശസ്തമായ Hall of Fame കാണുവാനായി പുറപ്പെട്ടു. താമസിക്കുന്ന ഹോട്ടലിൽ നിന്നും അധികം ദൂരെയല്ലാതെയായിരുന്നു ഈ സ്ഥലം. പട്ടാളം നോക്കി നടത്തുന്ന, ലേയുടെ ചരിത്രവും പലകാലങ്ങളിൽ ഉണ്ടായിട്ടുള്ള യുദ്ധങ്ങളുടെ വിവരങ്ങളും യുദ്ധോപകരണങ്ങളുടെ ശേഖരങ്ങളും പ്രദർശിപ്പിച്ചിട്ടുള്ള ഒരിടം
ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര -അഞ്ചാം ഭാഗം – ശ്രീനഗറിൽനിന്നും ലേ വരെ
ഞങ്ങൾ നിൽക്കുന്നതിനു തൊട്ടുപുറകിലുള്ള മലമുകളിൽനിന്നാണ് പാകിസ്ഥാൻ നുഴഞ്ഞു കയറ്റം നടത്തിയതും നമ്മെ ആക്രമിച്ചതും. ആ സമയത്ത് മഞ്ഞുകാലമാകുമ്പോൾ കഠിനമായ തണുപ്പ് കാരണം ഇരുരാജ്യങ്ങളും അവരുടെ കാവലിടങ്ങളിൽനിന്നും പിന്മാറുകയും പിന്നീട് കാലാവസ്ഥ നന്നാവുമ്പോൾ തിരികെ വരികയുമായിരുന്നു പതിവ്. പക്ഷെ 1999 ഇൽ പാകിസ്ഥാൻ നേരത്തെ പറഞ്ഞുറപ്പിച്ചതിൽനിന്നും നേരത്തെ എത്തുകയും ഇന്ത്യക്കുനേരേ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. മൂന്നുമാസത്തിൽ നാം നമ്മുടെ ഭാഗങ്ങൾ തിരികെ പിടിക്കുകയുണ്ടായി. അതിനുശേഷം വർഷത്തിൽ എല്ലാദിവസവും അവിടെ കാവൽ ഉറപ്പാക്കി. കൊടിയ തണുപ്പിൽ ചിലപ്പോൾ താപനില -40 ഡിഗ്രി സെൽസിയസ് വരെ പോകാറുണ്ട്. അവിടെ ആ സമയത്തു കാവൽനിൽക്കുന്നവരെ മനസ്സിൽ നമിച്ചു. നല്ല ഭക്ഷണംപോലും കിട്ടാൻ ബുദ്ധിമുട്ടാവും ഇവിടെ ചിലപ്പോൾ.
പർവ്വതമുകളിലെ കത്തുന്ന സൂര്യൻ
മഞ്ഞിൽ നിന്നും മഞ്ഞിൽ നിന്നുമുള്ള സൂര്യരശ്മികളുടെ പ്രതിഫലനം പർവതങ്ങളിൽ സൂര്യപ്രകാശത്തിന്റെ തീവ്രത വർദ്ധിപ്പിക്കും. കാരണം, പ്രകാശം വീണ്ടും ആകാശത്തേക്ക് പ്രതിഫലിക്കുന്നു, അത് കൂടുതൽ ശക്തവും തീവ്രവുമാക്കുന്നു. ഉയർന്ന തോതിലുള്ള മഞ്ഞും ഹിമവും ഉള്ള പ്രദേശങ്ങളിൽ ഇത് പ്രത്യേകിച്ചും സത്യമാണ്, അവിടെ സൂര്യന്റെ കിരണങ്ങൾ പലതവണ അങ്ങോട്ടും ഇങ്ങോട്ടും പ്രതിഫലിക്കും, അവയുടെ തീവ്രത കൂടുതൽ വർദ്ധിപ്പിക്കും.
പർവ്വതങ്ങളിൽ വില്ലനാകുന്ന AMS അഥവാ Acute Mountain Sickness
അക്യൂട്ട് മൗണ്ടൻ സിക്ക്‌നെസ് (എഎംഎസ്) എന്നത് വ്യക്തികൾ ഉയർന്ന ഉയരങ്ങളിലേക്ക്, പലപ്പോഴും 8,000 അടിക്ക് മുകളിലുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഉണ്ടാകാവുന്ന ഒരു അവസ്ഥയാണ്. തലവേദന, ക്ഷീണം, തലകറക്കം, ഓക്കാനം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളാൽ ഇത് കാണപ്പെടുന്നു. ഉയർന്ന ഉയരത്തിൽ ഉള്ള താഴ്ന്ന ഓക്സിജന്റെ അളവുമായി പൊരുത്തപ്പെടാൻ ശരീരത്തിന്റെ കഴിവില്ലായ്മയും വായു മർദ്ദം കുറയുന്നതുമാണ് ഇതിന് കാരണം.
ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര – നാലാം ഭാഗം – അമൃത്സറിൽനിന്നും ശ്രീനഗർ വരെ
അല്പം കഴിഞ്ഞതോടുകൂടി ഭൂപ്രകൃതി മാറിത്തുടങ്ങി. ഞങ്ങളുടെ യാത്ര മലകളുടെ വശങ്ങളിൽകൂടി ആയിത്തുടങ്ങി. ഇരുവശവും പച്ചപ്പുനിറഞ്ഞ മലനിരകളും ഇടയിലൂടെ ഞങ്ങളുടെ വഴിയും. നയനാനന്ദകരമായ കാഴ്ചകളായിരുന്നു പിന്നീട്. മലകളുടെ സൗന്ദര്യം എങ്ങനെ വിവരിച്ചാലും മതിയാവില്ല. വഴിയിൽ പലയിടത്തും കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിൽ ബാക്കിയായി അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു. പക്ഷെ വാഹനഗതാഗതത്തിന് അതൊരു തടസ്സമായില്ല
DJI Mini 3 Pro യുടെ Max Altitude 120 മീറ്ററിൽനിന്നും 500 മീറ്ററിലേക്കു മാറ്റാനുള്ള വഴി . നിങ്ങളുടെ DJI മിനി 3 പ്രോയുടെ മുഴുവൻ സാധ്യതകളും അൺലോക്ക് ചെയ്യുക
DJI Mini 3 Pro നിങ്ങളുടെ ഏരിയൽ ഫോട്ടോഗ്രാഫി കഴിവുകൾ പുറത്തെടുക്കുവാനുള്ള ചെറിയ ഒരു ഡ്രോൺ ആണ്. എന്നിരുന്നാലും, ചില ഉപയോക്താക്കൾക്ക് പരമാവധി പോകാവുന്ന ഉയരം(Max Altitide) ഒരു പരിമിതിയായി തോന്നിയേക്കാം, പരമാവധി Altitude 120 മീറ്ററായിനിജപ്പെടുത്തിയിട്ടുണ്ട്. ഈ ബ്ലോഗ് പോസ്റ്റിൽ, മറ്റ് ആപ്പ്ളിക്കേഷനുകളുടെയും കമ്പ്യൂട്ടറിന്റെയും സഹായമില്ലാതെ, പരമാവധി 500 മീറ്റർ ഉയരത്തിലെത്താനുള്ള വഴികൾ കാണിക്കുന്നു. കൂടാതെ ഉയരത്തിലുള്ള പരിമിതികൾക്ക് പിന്നിലെ കാരണങ്ങൾ, അവയെ മറികടക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ എന്നിവയും വിവരിക്കുന്നു.
ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര – മൂന്നാം ഭാഗം – ജാലിയൻ വാലാബാഗ്, പാർട്ടീഷൻ മ്യൂസിയം, വാഗാ അതിർത്തി
ഇവിടത്തെ ചടങ്ങ് ഇങ്ങനെയാണ്. ഇരുഭാഗത്തേയും സൈനികർ പരസ്പരം പോർവിളിക്കുകവും ആക്രോശിക്കുകയും ഏറ്റവും ഒടുവിൽ പതാകകൾ താഴ്ത്തി കൈകൊടുത്തു പിരിയുകയും ചെയ്യും. ഇതിനൊക്കെ അകമ്പടിയായി കാണികളുടെ ആരവങ്ങളും ഉണ്ടായിരുന്നു. നേരിട്ടു ഈ ചടങ്ങ് കാണുന്നത് ഒരു അനുഭവം തന്നെയാണ്
ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര – രണ്ടാം ഭാഗം(02-ഓഗസ്റ്റ്-2022 – 03-ഓഗസ്റ്റ്-2022)
ഗൂഗിൾ മാപ്പിൽ കാണിച്ച സ്ഥലം എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾ ഒന്ന് ഞെട്ടി. പഞ്ചനക്ഷത്ര ഹോട്ടൽ പോലെ ഒരു കെട്ടിടം. വിശാലമായ പാർക്കിങ്. അംരിക് സുഖ്‌ദേവ് എന്ന ബോർഡും. സെക്യൂരിറ്റിയുടെ അടുത്തായി ബൈക്കും ബൈക്കിലെ സാധനങ്ങളും വെച്ച് ഞങ്ങൾ കഴിക്കാനായി കയറി. എല്ലാം അദ്ദേഹം നോക്കിക്കോളാം എന്ന് പറഞ്ഞു, ഒന്നും പേടിക്കണ്ട എന്നും.
ബൈക്ക് യാത്ര – ആദ്യ മൂന്നു ദിനങ്ങൾ (30-ജൂലൈ-2022 – 01-ഓഗസ്റ്റ്-2022 )
ആദ്യമായി പോയത് സഫ്ദർജംഗിന്റെ ശവകുടീരത്തിലേക്കായിരുന്നു. ലോധി റോഡിൻറെ സമീപത്തായിട്ടാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇത് നിർമ്മിക്കപ്പെട്ടത് നവാബ് മിർസാ മുഖീം അബ്ദുൾ മൻസൂർ ഖാൻ എന്ന വ്യക്തിക്ക് വേണ്ടിയാണ്. മുഗൾ കാലത്തെ അവസാന ഉദ്യാന മാതൃകയിലുള്ള ഈ ശവകുടീരം 1754 ഇൽ നിർമ്മാണം പൂർത്തീകരിച്ചതാണ്. ചെങ്കല്ലും മാർബിളുമാണ് നിർമ്മാണ സാമഗ്രികൾ. 1722 ൽ ഇന്ത്യയിലേക്ക് വരികയും അവധ് എന്ന ദേശത്തിലെ ഭരണാധികാരിയാവുകയും ചെയ്ത അബ്ദുൽ മൻസൂർ ഖാൻ പിൽക്കാലത്ത് അറിയപ്പെട്ടത് ‘സഫ്ദർജംഗ്’ എന്നാണ്
എങ്ങനെ ട്രെയിനിൽ ബൈക്ക് കയറ്റി അയക്കാം
ദൂരയാത്രകളിൽ പലരും ചെയ്യുന്നതാണ് ബൈക്കിനെ പാർസൽ ചെയ്യുന്നത്. യാത്രകളിൽ ദിവസം ലാഭിക്കാനും ചെലവ് കുറക്കാനും ഇത് വളരെയധികം സഹായിക്കും. ആദ്യമായി പോകുമ്പോൾ പലർക്കും ഇതെങ്ങനെ ചെയ്യും എന്ന അറിവില്ലായ്മയോ അങ്കലാപ്പോ ഒക്കെ ഉണ്ടാവാം. ഞങ്ങളും ആദ്യം അത്തരം ഒരു അവസ്ഥയിൽ ആയിരുന്നു. അതിനാൽ തന്നെ ട്രെയിൻ ബുക്ക് ചെയ്തതിനു ശേഷം ആദ്യം ചെയ്തത് റെയിൽവേ സ്റ്റേഷനിൽ പോയി പാർസൽ കൈകാര്യം ചെയ്യുന്ന ആളെ കാണുക എന്നതായിരുന്നു. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ സെൽവം എന്ന ആളാണ് ഇതെല്ലാം ചെയ്യുന്നത്