Showing: 1 - 9 of 9 RESULTS
Dal Lake
General India Jammu and Kashmir Leh Bike Trip

ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര – നാലാം ഭാഗം – അമൃത്സറിൽനിന്നും ശ്രീനഗർ വരെ

അല്പം കഴിഞ്ഞതോടുകൂടി ഭൂപ്രകൃതി മാറിത്തുടങ്ങി. ഞങ്ങളുടെ യാത്ര മലകളുടെ വശങ്ങളിൽകൂടി ആയിത്തുടങ്ങി. ഇരുവശവും പച്ചപ്പുനിറഞ്ഞ മലനിരകളും ഇടയിലൂടെ ഞങ്ങളുടെ വഴിയും. നയനാനന്ദകരമായ കാഴ്ചകളായിരുന്നു പിന്നീട്. മലകളുടെ സൗന്ദര്യം എങ്ങനെ വിവരിച്ചാലും മതിയാവില്ല. വഴിയിൽ പലയിടത്തും കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിൽ ബാക്കിയായി അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു. പക്ഷെ വാഹനഗതാഗതത്തിന് അതൊരു തടസ്സമായില്ല

Attari–Wagah border ceremony
India Leh Bike Trip Punjab

ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര – മൂന്നാം ഭാഗം – ജാലിയൻ വാലാബാഗ്, പാർട്ടീഷൻ മ്യൂസിയം, വാഗാ അതിർത്തി

ഇവിടത്തെ ചടങ്ങ് ഇങ്ങനെയാണ്. ഇരുഭാഗത്തേയും സൈനികർ പരസ്പരം പോർവിളിക്കുകവും ആക്രോശിക്കുകയും ഏറ്റവും ഒടുവിൽ പതാകകൾ താഴ്ത്തി കൈകൊടുത്തു പിരിയുകയും ചെയ്യും. ഇതിനൊക്കെ അകമ്പടിയായി കാണികളുടെ ആരവങ്ങളും ഉണ്ടായിരുന്നു. നേരിട്ടു ഈ ചടങ്ങ് കാണുന്നത് ഒരു അനുഭവം തന്നെയാണ്

Starting from Delhi - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Chandigarh General India Leh Bike Trip Punjab

ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര – രണ്ടാം ഭാഗം(02-ഓഗസ്റ്റ്-2022 – 03-ഓഗസ്റ്റ്-2022)

ഗൂഗിൾ മാപ്പിൽ കാണിച്ച സ്ഥലം എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾ ഒന്ന് ഞെട്ടി. പഞ്ചനക്ഷത്ര ഹോട്ടൽ പോലെ ഒരു കെട്ടിടം. വിശാലമായ പാർക്കിങ്. അംരിക് സുഖ്‌ദേവ് എന്ന ബോർഡും. സെക്യൂരിറ്റിയുടെ അടുത്തായി ബൈക്കും ബൈക്കിലെ സാധനങ്ങളും വെച്ച് ഞങ്ങൾ കഴിക്കാനായി കയറി. എല്ലാം അദ്ദേഹം നോക്കിക്കോളാം എന്ന് പറഞ്ഞു, ഒന്നും പേടിക്കണ്ട എന്നും.

Safdarjung Tomb
Delhi India Leh Bike Trip

ബൈക്ക് യാത്ര – ആദ്യ മൂന്നു ദിനങ്ങൾ (30-ജൂലൈ-2022 – 01-ഓഗസ്റ്റ്-2022 )

ആദ്യമായി പോയത് സഫ്ദർജംഗിന്റെ ശവകുടീരത്തിലേക്കായിരുന്നു. ലോധി റോഡിൻറെ സമീപത്തായിട്ടാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇത് നിർമ്മിക്കപ്പെട്ടത് നവാബ് മിർസാ മുഖീം അബ്ദുൾ മൻസൂർ ഖാൻ എന്ന വ്യക്തിക്ക് വേണ്ടിയാണ്. മുഗൾ കാലത്തെ അവസാന ഉദ്യാന മാതൃകയിലുള്ള ഈ ശവകുടീരം 1754 ഇൽ നിർമ്മാണം പൂർത്തീകരിച്ചതാണ്. ചെങ്കല്ലും മാർബിളുമാണ് നിർമ്മാണ സാമഗ്രികൾ. 1722 ൽ ഇന്ത്യയിലേക്ക് വരികയും അവധ് എന്ന ദേശത്തിലെ ഭരണാധികാരിയാവുകയും ചെയ്ത അബ്ദുൽ മൻസൂർ ഖാൻ പിൽക്കാലത്ത് അറിയപ്പെട്ടത് ‘സഫ്ദർജംഗ്’ എന്നാണ്

Travel Stories | മലയാളം | Varayaattumotta
India Kerala Thiruvananthapuram

വരയാട്ടുമൊട്ട – ഒരു ട്രെക്കിങ്ങ്

കേൾക്കുമ്പോൾത്തന്നെ കൗതുകം തോന്നുന്ന ഒരു പേര് – വരയാട്ടുമൊട്ട. വരയാട്ടുമൊട്ടയോ? അതെന്ത് മൊട്ട എന്ന് ആലോചിക്കാൻ വരട്ടെ. തിരുവനന്തപുരം ജില്ലയിൽ പൊന്മുടി മലനിരകളിലുള്ള അത്യാവശ്യം തരക്കേടില്ലാത്ത ഉയരമുള്ള ഒരു മലയാണിത്. വരയാടുമുടി എന്നും പറയാറുണ്ട്. കഠിനമായ ട്രെക്കിങ്ങ് പാതയാണ്. ഇരുവശത്തേക്കും കൂടി ഏകദേശം 14 കിലോമീറ്ററോളം നടക്കാനുണ്ട്. ദൂരവും സമയവും കൂടുതലാവുന്ന മറ്റൊരു വഴിയും ഉണ്ട്. അത് മങ്കയം വഴിയാണ്

Travel Stories | മലയാളം | Agasthyakoodam
India Kerala Thiruvananthapuram

അഗസ്ത്യകൂടം യാത്ര – മൂന്നാം ഭാഗം

രണ്ടാമത്തെ യാത്രക്കുശേഷം പിന്നീട് ശ്രമിച്ചപ്പോഴെല്ലാം ടിക്കറ്റ് ലഭിക്കാതെ നിരാശപ്പെടേണ്ടി വന്നു. ഒരു വർഷം നാട്ടിൽനിന്നു മാറി നിന്നതിനാൽ ആ വർഷവും പോകാൻ കഴിഞ്ഞില്ല. ഒടുവിൽ 2018 ഇൽ ഞങ്ങൾ കുറച്ചുപേർ ചേർന്ന് വീണ്ടും പോകാനുള്ള തീരുമാനമെടുത്തു

Travel Stories | മലയാളം | Agasthyakoodam
India Kerala Thiruvananthapuram

അഗസ്ത്യകൂടം യാത്ര – രണ്ടാം ഭാഗം

2002 ലെ യാത്രക്ക് ശേഷം പലതവണ പോകണം എന്ന് കരുതിയെങ്കിലും പല കാരണങ്ങളാൽ അതു മുടങ്ങിക്കൊണ്ടിരുന്നു. കോളേജ് പഠനകാലങ്ങളിലും പലവട്ടം ശ്രമിച്ചു. എന്തുകൊണ്ടോ പിന്നെ അഗസ്ത്യകൂടം യാത്ര നടന്നില്ല. അങ്ങനെയിരുന്നപ്പോൾ 2014 ഇൽ അമ്മാവന്റെ വിളി വന്നു. അഗസ്ത്യകൂടം ബുക്കിംഗ് ഓൺലൈൻ വഴി ആക്കി എന്ന വാർത്തയും കൊണ്ട്. വിളിച്ചതിനു 2 ദിവസത്തിന് ശേഷം ബുക്കിംഗ് തുടങ്ങി. ജനുവരി 14 ആണെന്നാണ് ഓർമ്മ. അന്ന് തന്നെ രാവിലെ കയറി ബുക്ക് ചെയ്തു. ഫെബ്രുവരി 1 മുതൽ 3 വരെ

Travel Stories | മലയാളം | Agasthyakoodam
India Kerala Thiruvananthapuram

അഗസ്ത്യകൂടം യാത്ര – ഒന്നാം ഭാഗം

അങ്ങനെ ആ ദിവസം എത്തിച്ചേർന്നു. രാവിലെ നേരത്തെ എഴുന്നേറ്റു അച്ഛന്റെ കൂടെ നെടുമങ്ങാട് വന്നു. അവിടുന്ന് വെളുപ്പിനെ ഉള്ള ബസിൽ ബോണക്കാടിനു പോയി. ജനുവരിയിലെ തണുപ്പും കാടിന്റെ വെളുപ്പിനെ ഉള്ള ഭീകരതയും കൂടി നല്ലൊരു അനുഭവമായിരുന്നു ബോണക്കാട് വരെയുള്ള ആ യാത്ര. അപ്ഫനെ അവിടുന്ന് കണ്ടുമുട്ടി. അടുത്ത് കണ്ട അരുവിയിൽ നിന്ന് കുളി കഴിച്ചു. അടഞ്ഞു കിടന്ന ബോണക്കാട് തേയില ഫാക്ടറിയുടെ അടുത്തുള്ള ഒരു ക്യാന്റീനിൽനിന്നു ഭക്ഷണവും കഴിച്ചു

Travel Stories | മലയാളം | Meenmutty
India Kerala Thiruvananthapuram

ഒരു മീൻമുട്ടി-പൊന്മുടി യാത്ര

കുഞ്ഞായിരുന്നപ്പോൾ ചെയ്തിട്ടുള്ള യാത്രകളിൽ ഇപ്പോഴും മുഴുവനായി ഓർമയിൽ തങ്ങി നിൽക്കുന്ന ഒന്നാണ് ഈ യാത്ര. 2000-2001 കാലഘട്ടം. ഞാൻ അഞ്ചാംക്ലാസ്സിലോ ആറാംക്ലാസ്സിലോ പഠിക്കുന്നു. ആ സമയങ്ങളിൽ അവധി കിട്ടുമ്പോൾ അച്ഛമ്മയുടെ അനിയത്തിയുടെ വീട്ടിൽ പോകുമായിരുന്നു.അച്ഛമ്മയുടെ കൂടെ നടന്നും K.S.R.T.C ബസിലുമൊക്കെയായി ഒരു കുഞ്ഞു യാത്ര. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് നിന്നും വെഞ്ഞാറമൂട് വരെ. അവിടെ എന്റെ യാത്രകൾക്കും വായനകൾക്കും ആവശ്യത്തിൽ കൂടുതൽ പ്രോത്സാഹനം തരാൻ അപ്‌ഫനും