Read in English

സ്വന്തമായി ഒരു വാഹനം മേടിക്കുന്നതിനു മുൻപേ ഉള്ള ആഗ്രഹമായിരുന്നു ഒരു ഓൾ ഇന്ത്യ ട്രിപ്പ്. ഏകദേശം പത്തുവർഷമായി ഉള്ളിൽ ഉള്ള മോഹം. വിവാഹ ശേഷം ആ ആഗ്രഹത്തിന്റെ തീവ്രത കൂടി, കാരണം ദിവ്യയും പൂർണ്ണ സമ്മതത്തോടെ ഒപ്പം ഉണ്ടായിരുന്നു. അങ്ങനെ ആ സ്വപ്നത്തിനു ജീവൻ വയ്പ്പിക്കാൻ 2020 ഇൽ ഉറപ്പിച്ചു. അന്നുമുതൽ ഞങ്ങളുടെ സമ്പാദ്യത്തിൽനിന്നും ഒരു വിഹിതം യാത്ര എന്ന മോഹത്തിനുവേണ്ടി മാറ്റിവെക്കാൻ തുടങ്ങി. 2022 യാത്ര ആരംഭിക്കാനും തീരുമാനമായി. അപ്പോഴേക്കും രണ്ടുപേരുടെയും അക്കൗണ്ടിൽ ലീവ് ക്രെഡിറ്റ് ആകും എന്നതായിരുന്നു 2022 തിരഞ്ഞെടുക്കാൻ ഉണ്ടായ കാരണം. 30 ദിവസം രണ്ടുപേർക്കും ലീവ് ലഭിക്കും. 2022 ജനുവരിയിൽ ഓഫീസിൽ പറഞ്ഞു. ഒരെതിർപ്പും പറയാതെ മാനേജർമാർ സമ്മതിച്ചു. അങ്ങനെ ആദ്യത്തെ കടമ്പ കഴിഞ്ഞു.

അടുത്തതായി ബൈക്കിൽ അല്പം പണികൾ ഒക്കെ ചെയ്തു. സാഡിൽ ബാഗ് വെക്കാനായി സാഡിൽ സ്റ്റേ, പുറകിൽ ബാഗ് വെക്കാനായി ടയിൽ പ്ലേറ്റ്, മൂടൽ മഞ്ഞിൽ കാണാനായി ഫോഗ് ലാംപ് , കൈയുടെ സുരക്ഷക്കായി knuckle guard, ഹസാഡ് ഇൻഡിക്കേറ്റർ,ദിവ്യക്കു നന്നായി കാലുവെക്കാനായി Lluvia കമ്പനിയുടെ ഫുട് റസ്റ്റ് , കൂടാതെ ഇരുത്തം സുഖമാക്കാനായി സീറ്റ് അല്പം കുഷൻ ഉള്ളതാക്കി.

Leh Bike Trip - Dominar 400
Leh Bike Trip – Dominar 400

അതിനു ശേഷം ഞങ്ങളുടെ സുരക്ഷക്കായി ഹെൽമെറ്റ്, റൈഡിങ് ജാക്കറ്റ് , പാന്റ്, റൈഡിങ് ബൂട്സ്, റൈഡിങ് ഗ്ലോവ്സ്, സാഡിൽ ബാഗ്, ടയിൽ ബാഗ്, ഇന്റർകോം, റെയ്ൻ കോട്ട് മുതലായവ മേടിച്ചു. എല്ലാത്തിനും ഷോറൂം ചെന്നൈയിൽ തന്നെ ഉണ്ടായിരുന്നതിനാൽ ബുദ്ധിമുട്ടില്ലാതെ എല്ലാം വേഗം തന്നെ മേടിക്കാൻ കഴിഞ്ഞു. മേടിച്ച സാധനങ്ങളുടെ ലിങ്ക് താഴെ കൊടുക്കുന്നു.

Saddle stayhttps://mototorque.in/collections/dominar-saddle-stay

Top Rackhttps://lluvia.in/product/bajaj-dominar-top-rack/

Fog lamp and hazard lamp switchhttps://www.amazon.in/Gear-Up-Motorcycle-Handlebar-Headlight/dp/B08XXW1L68/ref=sr_1_2?crid=12NGM710UWR13&keywords=triple%2Bswitch%2Bbike&qid=1662703379&sprefix=tripple%2Bswitch%2Bbike%2Caps%2C234&sr=8-2&th=1

Saddle bagshttps://rynoxgears.com/collections/saddlebags/products/rynox-drystack-saddlebags-black

Tail Baghttps://rynoxgears.com/collections/tail-bags-1/products/rynox-expedition-trail-bag-2-matte-grey

Knuckle Guard – https://www.amazon.in/MOTO-X-SPEED-Protectors-Handlebar-Specially/dp/B0B3W1SSVV/ref=sr_1_2?crid=EBR5PUWDU4ZY&keywords=knuckle+guard&qid=1662703575&sprefix=knuckle+gua%2Caps%2C255&sr=8-2

Wind shield – https://carbonracing.in/collections/dominar/products/premium-windshield-for-dominar-dominar-ug

Crash Guard – https://www.zanamotorcycles.com/product/crash-guard-texture-matt-black-dominar-400

Leh Bike Trip - Dominar 400 packed
Leh Bike Trip – Dominar 400 packed

ഒരു മാസം ലീവ് ഉള്ളതിനാൽ 30 ദിവസം കൊണ്ട് ഒരു ചെന്നൈ – ലേ – ചെന്നൈ റോഡ് യാത്ര ആയിരുന്നു പ്ലാനിൽ ഉണ്ടായിരുന്നത്. പലരുടെയും വീഡിയോകൾ കണ്ടു, വഴികൾ നോക്കി. അങ്ങനെ 30 ദിവസത്തെ റോഡ് യാത്ര പ്ലാൻ ചെയ്തു.പോകുന്ന വഴിയും ഓരോ സ്ഥലത്തു എത്തുന്ന സമയവും എല്ലാം വിശദമായി കുറിച്ച് വെച്ചു. അതിനുശേഷം ഫേസ്ബുക്കിൽ സഞ്ചാരി ട്രാവൽ ഫോറം ഗ്രൂപ്പിൽ പോകാൻ ഉദ്ദേശിക്കുന്ന വഴിയും കാണാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളും അടക്കം വിശദമായി പോസ്റ്റ് ഇട്ടു മറ്റുള്ളവരുടെ അഭിപ്രായങ്ങളും ചോദിച്ചു. ആ പോസ്റ്റിനു വന്ന മറുപടികളും ഫോൺ കോളുകളും ഞങ്ങളുടെ യാത്രയെ നല്ല ഒരു രൂപത്തിലേക്ക് മാറ്റിയെടുക്കാൻ വളരെയധികം സഹായിച്ചു. സഞ്ചാരിയിൽ നിന്ന് കിട്ടിയതും സുഹൃത് വലയത്തിൽ ഉള്ളതുമായ പലരുടെയും അകമഴിഞ്ഞ സഹായം ഉണ്ടായിരുന്നു യാത്രയിൽ ഉടനീളം. അവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവർ.

Leh Bike Trip - Items packed
Leh Bike Trip – Items packed

അനവധി യാത്ര പോയ അവരുടെ അഭിപ്രായപ്രകാരം ഞങ്ങളുടെ യാത്ര ഡൽഹി – ലേ – ഡൽഹി എന്നാക്കി മാറ്റി. ആദ്യ യാത്ര മുഴുവൻ റോഡിലൂടെ ഓടി ക്ഷീണിക്കാതെയിരിക്കാൻ അത് സഹായിച്ചു. ഡൽഹി വരെയും, ഡൽഹിയിൽനിന്നും തിരികെയും ബൈക്ക് ട്രെയിനിൽ കയറ്റി വിടാൻ തീരുമാനം ആയി. അതിനെപ്പറ്റി വിശദമായി ഇവിടെ വായിക്കാം. ഈ യാത്രയിൽ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു അത്. കാരണം, ഒരുപാട് സമയം അധികം ലഭിച്ചു. അതുകാരണം എല്ലാ സ്ഥലങ്ങളും സമാധാനമായി കണ്ടു പോകാൻ സാധിച്ചു. ഒരു ദിവസം വളരെ കുറച്ചു മാത്രം യാത്ര ചെയ്തു. അധികം ഷീണിക്കാതെ നോക്കാൻ സാധിച്ചു.

യാത്രയുടെ ആദ്യത്തെ പ്ലാൻ താഴെ കൊടുക്കുന്നു. യാത്ര തുടങ്ങിയതിനു ശേഷം ഇതിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വരുന്നു പോസ്റ്റുകളിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

Delhi-Leh-Delhi trip plan
Delhi-Leh-Delhi trip plan

മലമുകളിൽ ഓഗസ്റ്റ് മാസം മഴക്കാലമാണ്. അതുകാരണം അപകടസാധ്യതയും സാഹസികതയും അത്യധികമുള്ള കില്ലാർ – കിഷ്ത്വാർ വഴി ഞങ്ങൾ ഒഴിവാക്കി.ആദ്യയാത്രയിൽ അത്രയ്ക്ക് സാഹസികത വേണ്ട എന്ന് ഞങ്ങൾ രണ്ടുപേരും കൂടി തീരുമാനിച്ചു. ട്രെയിൻ ബുക്കിംഗ് തുടങ്ങിയ ഉടനെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു. Grand Trunk express അഥവാ GT Express ആണ് ഇരുവശത്തേക്കും തെരഞ്ഞെടുത്തത്. അതിനുള്ള കാരണം എന്തെന്നാൽ, ഈ ട്രെയിൻ ചെന്നൈയിൽ നിന്നും തിരിച്ചു ന്യൂ ഡൽഹി വരെ പോകുന്നതാണ്. അതുകാരണം ബൈക്ക് സുഗമമായി പാർസൽ ചെയ്യാൻ സാധിക്കും. കയറ്റാനും ഇറക്കാനും സമയം ഇല്ലാത്ത പ്രശ്നം ഉണ്ടാവില്ല. റെയിൽവേ സ്റ്റേഷനിൽ പോയി ബൈക്ക് കയറ്റി വിടാൻ ഉള്ള കാര്യങ്ങൾ എല്ലാം അന്വേഷിച്ചു വച്ചു.

Leh Bike Trip - GT Express
Leh Bike Trip – GT Express

ഞങ്ങളുടെ മകൾ രണ്ടര വയസ്സുള്ള നിവേദിതയെ ഈ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതായിരുന്നു അടുത്ത പടി. അച്ഛനും അമ്മയും ഒരു മാസത്തെ യാത്ര പോകുകയാണ്, കുഞ്ഞു മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിൽക്കണം എന്ന് അവളെ പറഞ്ഞു പഠിപ്പിച്ചു. ആദ്യമായിട്ടാണ് ഇത്രയും വലിയ പിരിഞ്ഞിരിക്കൽ. അവൾ എല്ലാം സമ്മതിച്ചു. ഇനി പോയതിനു ശേഷം എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം എന്ന് വിചാരിച്ചു.

ഇത്രയും ആയപ്പോൾ യാത്രയുടെ ഒരുക്കങ്ങൾ കഴിഞ്ഞു. ഇനി യാത്ര തുടങ്ങാനുള്ള കാത്തിരിപ്പ്…

(തുടരും…)

Read in English

You might also enjoy: