Showing: 1 - 1 of 1 RESULTS
Safdarjung Tomb
Delhi India Leh Bike Trip

ബൈക്ക് യാത്ര – ആദ്യ മൂന്നു ദിനങ്ങൾ (30-ജൂലൈ-2022 – 01-ഓഗസ്റ്റ്-2022 )

ആദ്യമായി പോയത് സഫ്ദർജംഗിന്റെ ശവകുടീരത്തിലേക്കായിരുന്നു. ലോധി റോഡിൻറെ സമീപത്തായിട്ടാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇത് നിർമ്മിക്കപ്പെട്ടത് നവാബ് മിർസാ മുഖീം അബ്ദുൾ മൻസൂർ ഖാൻ എന്ന വ്യക്തിക്ക് വേണ്ടിയാണ്. മുഗൾ കാലത്തെ അവസാന ഉദ്യാന മാതൃകയിലുള്ള ഈ ശവകുടീരം 1754 ഇൽ നിർമ്മാണം പൂർത്തീകരിച്ചതാണ്. ചെങ്കല്ലും മാർബിളുമാണ് നിർമ്മാണ സാമഗ്രികൾ. 1722 ൽ ഇന്ത്യയിലേക്ക് വരികയും അവധ് എന്ന ദേശത്തിലെ ഭരണാധികാരിയാവുകയും ചെയ്ത അബ്ദുൽ മൻസൂർ ഖാൻ പിൽക്കാലത്ത് അറിയപ്പെട്ടത് ‘സഫ്ദർജംഗ്’ എന്നാണ്