Showing: 1 - 4 of 4 RESULTS
Delhi-leh-delhi-Kargil war memorial
General Leh Bike Trip

ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര -അഞ്ചാം ഭാഗം – ശ്രീനഗറിൽനിന്നും ലേ വരെ

ഞങ്ങൾ നിൽക്കുന്നതിനു തൊട്ടുപുറകിലുള്ള മലമുകളിൽനിന്നാണ് പാകിസ്ഥാൻ നുഴഞ്ഞു കയറ്റം നടത്തിയതും നമ്മെ ആക്രമിച്ചതും. ആ സമയത്ത് മഞ്ഞുകാലമാകുമ്പോൾ കഠിനമായ തണുപ്പ് കാരണം ഇരുരാജ്യങ്ങളും അവരുടെ കാവലിടങ്ങളിൽനിന്നും പിന്മാറുകയും പിന്നീട് കാലാവസ്ഥ നന്നാവുമ്പോൾ തിരികെ വരികയുമായിരുന്നു പതിവ്. പക്ഷെ 1999 ഇൽ പാകിസ്ഥാൻ നേരത്തെ പറഞ്ഞുറപ്പിച്ചതിൽനിന്നും നേരത്തെ എത്തുകയും ഇന്ത്യക്കുനേരേ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. മൂന്നുമാസത്തിൽ നാം നമ്മുടെ ഭാഗങ്ങൾ തിരികെ പിടിക്കുകയുണ്ടായി. അതിനുശേഷം വർഷത്തിൽ എല്ലാദിവസവും അവിടെ കാവൽ ഉറപ്പാക്കി. കൊടിയ തണുപ്പിൽ ചിലപ്പോൾ താപനില -40 ഡിഗ്രി സെൽസിയസ് വരെ പോകാറുണ്ട്. അവിടെ ആ സമയത്തു കാവൽനിൽക്കുന്നവരെ മനസ്സിൽ നമിച്ചു. നല്ല ഭക്ഷണംപോലും കിട്ടാൻ ബുദ്ധിമുട്ടാവും ഇവിടെ ചിലപ്പോൾ.

Dal Lake
General India Jammu and Kashmir Leh Bike Trip

ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര – നാലാം ഭാഗം – അമൃത്സറിൽനിന്നും ശ്രീനഗർ വരെ

അല്പം കഴിഞ്ഞതോടുകൂടി ഭൂപ്രകൃതി മാറിത്തുടങ്ങി. ഞങ്ങളുടെ യാത്ര മലകളുടെ വശങ്ങളിൽകൂടി ആയിത്തുടങ്ങി. ഇരുവശവും പച്ചപ്പുനിറഞ്ഞ മലനിരകളും ഇടയിലൂടെ ഞങ്ങളുടെ വഴിയും. നയനാനന്ദകരമായ കാഴ്ചകളായിരുന്നു പിന്നീട്. മലകളുടെ സൗന്ദര്യം എങ്ങനെ വിവരിച്ചാലും മതിയാവില്ല. വഴിയിൽ പലയിടത്തും കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിൽ ബാക്കിയായി അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു. പക്ഷെ വാഹനഗതാഗതത്തിന് അതൊരു തടസ്സമായില്ല

Attari–Wagah border ceremony
India Leh Bike Trip Punjab

ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര – മൂന്നാം ഭാഗം – ജാലിയൻ വാലാബാഗ്, പാർട്ടീഷൻ മ്യൂസിയം, വാഗാ അതിർത്തി

ഇവിടത്തെ ചടങ്ങ് ഇങ്ങനെയാണ്. ഇരുഭാഗത്തേയും സൈനികർ പരസ്പരം പോർവിളിക്കുകവും ആക്രോശിക്കുകയും ഏറ്റവും ഒടുവിൽ പതാകകൾ താഴ്ത്തി കൈകൊടുത്തു പിരിയുകയും ചെയ്യും. ഇതിനൊക്കെ അകമ്പടിയായി കാണികളുടെ ആരവങ്ങളും ഉണ്ടായിരുന്നു. നേരിട്ടു ഈ ചടങ്ങ് കാണുന്നത് ഒരു അനുഭവം തന്നെയാണ്

Starting from Delhi - ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര
Chandigarh General India Leh Bike Trip Punjab

ദില്ലി-ലേ-ദില്ലി ബൈക്ക് യാത്ര – രണ്ടാം ഭാഗം(02-ഓഗസ്റ്റ്-2022 – 03-ഓഗസ്റ്റ്-2022)

ഗൂഗിൾ മാപ്പിൽ കാണിച്ച സ്ഥലം എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾ ഒന്ന് ഞെട്ടി. പഞ്ചനക്ഷത്ര ഹോട്ടൽ പോലെ ഒരു കെട്ടിടം. വിശാലമായ പാർക്കിങ്. അംരിക് സുഖ്‌ദേവ് എന്ന ബോർഡും. സെക്യൂരിറ്റിയുടെ അടുത്തായി ബൈക്കും ബൈക്കിലെ സാധനങ്ങളും വെച്ച് ഞങ്ങൾ കഴിക്കാനായി കയറി. എല്ലാം അദ്ദേഹം നോക്കിക്കോളാം എന്ന് പറഞ്ഞു, ഒന്നും പേടിക്കണ്ട എന്നും.