ഗൂഗിൾ മാപ്പിൽ കാണിച്ച സ്ഥലം എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾ ഒന്ന് ഞെട്ടി. പഞ്ചനക്ഷത്ര ഹോട്ടൽ പോലെ ഒരു കെട്ടിടം. വിശാലമായ പാർക്കിങ്. അംരിക് സുഖ്ദേവ് എന്ന ബോർഡും. സെക്യൂരിറ്റിയുടെ അടുത്തായി ബൈക്കും ബൈക്കിലെ സാധനങ്ങളും വെച്ച് ഞങ്ങൾ കഴിക്കാനായി കയറി. എല്ലാം അദ്ദേഹം നോക്കിക്കോളാം എന്ന് പറഞ്ഞു, ഒന്നും പേടിക്കണ്ട എന്നും.
