അങ്ങനെ ആ ദിവസം എത്തിച്ചേർന്നു. രാവിലെ നേരത്തെ എഴുന്നേറ്റു അച്ഛന്റെ കൂടെ നെടുമങ്ങാട് വന്നു. അവിടുന്ന് വെളുപ്പിനെ ഉള്ള ബസിൽ ബോണക്കാടിനു പോയി. ജനുവരിയിലെ തണുപ്പും കാടിന്റെ വെളുപ്പിനെ ഉള്ള ഭീകരതയും കൂടി നല്ലൊരു അനുഭവമായിരുന്നു ബോണക്കാട് വരെയുള്ള ആ യാത്ര. അപ്ഫനെ അവിടുന്ന് കണ്ടുമുട്ടി. അടുത്ത് കണ്ട അരുവിയിൽ നിന്ന് കുളി കഴിച്ചു. അടഞ്ഞു കിടന്ന ബോണക്കാട് തേയില ഫാക്ടറിയുടെ അടുത്തുള്ള ഒരു ക്യാന്റീനിൽനിന്നു ഭക്ഷണവും കഴിച്ചു
