കേൾക്കുമ്പോൾത്തന്നെ കൗതുകം തോന്നുന്ന ഒരു പേര് – വരയാട്ടുമൊട്ട. വരയാട്ടുമൊട്ടയോ? അതെന്ത് മൊട്ട എന്ന് ആലോചിക്കാൻ വരട്ടെ. തിരുവനന്തപുരം ജില്ലയിൽ പൊന്മുടി മലനിരകളിലുള്ള അത്യാവശ്യം തരക്കേടില്ലാത്ത ഉയരമുള്ള ഒരു മലയാണിത്. വരയാടുമുടി എന്നും പറയാറുണ്ട്. കഠിനമായ ട്രെക്കിങ്ങ് പാതയാണ്. ഇരുവശത്തേക്കും കൂടി ഏകദേശം 14 കിലോമീറ്ററോളം നടക്കാനുണ്ട്. ദൂരവും സമയവും കൂടുതലാവുന്ന മറ്റൊരു വഴിയും ഉണ്ട്. അത് മങ്കയം വഴിയാണ്
