ദൂരയാത്രകളിൽ പലരും ചെയ്യുന്നതാണ് ബൈക്കിനെ പാർസൽ ചെയ്യുന്നത്. യാത്രകളിൽ ദിവസം ലാഭിക്കാനും ചെലവ് കുറക്കാനും ഇത് വളരെയധികം സഹായിക്കും. ആദ്യമായി പോകുമ്പോൾ പലർക്കും ഇതെങ്ങനെ ചെയ്യും എന്ന അറിവില്ലായ്മയോ അങ്കലാപ്പോ ഒക്കെ ഉണ്ടാവാം. ഞങ്ങളും ആദ്യം അത്തരം ഒരു അവസ്ഥയിൽ ആയിരുന്നു. അതിനാൽ തന്നെ ട്രെയിൻ ബുക്ക് ചെയ്തതിനു ശേഷം ആദ്യം ചെയ്തത് റെയിൽവേ സ്റ്റേഷനിൽ പോയി പാർസൽ കൈകാര്യം ചെയ്യുന്ന ആളെ കാണുക എന്നതായിരുന്നു. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ സെൽവം എന്ന ആളാണ് ഇതെല്ലാം ചെയ്യുന്നത്
