യാത്ര, മനസ്സിനെ ഉന്മാദിപ്പിക്കുന്ന ലഹരി.. അനുഭവിക്കുന്നവർക്ക് ലഹരിയും അനുഭവം കേൾക്കുന്നവർക്ക് ആ ലഹരി ആസ്വദിക്കാൻ ഉള്ള മോഹം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു പ്രത്യേക സംഭവമാണത്.

ഞങ്ങൾ “90’s Kids” നു ലഭിച്ച ഒരു ഭാഗ്യം ഉണ്ട്. ഇന്ന് കുട്ടികൾ ഉപയോഗിക്കുന്ന പലതും അന്ന് ഇല്ല. ഉദാഹരണം, മൊബൈൽ ഫോൺ, ഓരോ വീടുകളിലും വാഹനങ്ങൾ, മൊബൈൽ ഗെയിമുകൾ, തുടങ്ങിയവ. അതുകൊണ്ടെന്തായി.. വീട്ടിൽ നിന്ന് എന്നും സ്കൂളിൽ കൊണ്ടുവിടാൻ പറയാൻ പറ്റില്ല, അല്ലെങ്കിൽ സാഹചര്യം ഇല്ലാത്തതുകൊണ്ട് അങ്ങനെ കൊണ്ട് വിടണം എന്ന് തോന്നാറുമില്ല. അപ്പോൾ നടന്നു സ്കൂളിലേക്കും തിരിച്ചും വരുന്നതായിരുന്നു ആദ്യ യാത്രകൾ.

അത്യാവശ്യം ഉള്ളിലേക്ക് നിൽക്കുന്ന ഒരു ഗ്രാമം ആയതിനാൽ തന്നെ ബസ് സർവീസ് വിരളം. ചിലപ്പോൾ ബസ് യാത്ര. അല്ലെങ്കിൽ ഏകദേശം രണ്ടര കിലോമീറ്റർ ദൂരം വയൽ വരമ്പിലൂടെ കിളികളെയും പ്രാണികളെയും പാമ്പുകളെയും മനുഷ്യന്മാരെയും കണ്ടു വർത്തമാനം പറഞ്ഞുള്ള യാത്ര. അങ്ങനെ ഉള്ള യാത്രകൾ പിന്നീടുള്ള വലിയ യാത്രകൾക്ക് തന്ന പ്രചോദനം ചെറുതല്ല.

അങ്ങനെയുള്ള യാത്രയോർമകളെ ഞാൻ ഇവിടെ പൊടിതട്ടി എടുക്കുന്നു. ഒപ്പം പുതിയ യാത്രാ വിശേഷങ്ങളും…

Travel Stories - Paddy field
Paddy field – Pexels
%d bloggers like this: